അക്ഷരം
"ഹൃദയാന്തരാളത്തിൽ തറഞ്ഞ ഒരു അമ്പുപോലെയാണ് ഇപ്പോൾ, നീയെനിക്കു തന്ന സ്നേഹം ആ സ്നേഹം വലിചൂരിക്കളയുക വേദനാകരം , തറഞ്ഞുനില്ക്കാൻ അനുവദിക്കുന്നതും വേദനാകരം"
Monday, June 30, 2014
Thursday, April 24, 2014
ഇതു നിനക്കായി
ഇതു നിനക്കായി, കരുതുന്നു ഞാനെൻ
കരളു നൊന്തതിൻ മധുര ഗീതികൾ
കരളു നൊന്തതിൻ മധുര ഗീതികൾ
പരിലാളനങ്ങൾ, ചെറു പിണക്കങ്ങളി -
ണക്കങ്ങളാക്കിയ പരിഭവങ്ങളും
ണക്കങ്ങളാക്കിയ പരിഭവങ്ങളും
മതിമറന്നു നാം നടന്ന വഴിയിലോക്കെയും
വെയിൽചുരത്തിയ പാഴ്നിഴലുകൾ
കളം വരക്കവേ,ഇന്നിവിടെയീ
വഴിയിലേകയായ് നടന്നു പോകവേ
മറ്റൊരു നിഴൽ മാത്രമായി ഞാനും
ഒരേ ഹൃദയതാളവുമായി നാം പങ്കിട്ട
പകലുകൾ രാവുകൾ
സ്മരണകളായി കഴിഞ്ഞുവെങ്കിലും
അവയുണർത്തിയ മധുര മാസ്മര-
നിമിഷങ്ങളിപ്പോഴും കുളിർന്നു നില്ക്കുന്നു
മധുഹര!! നിൻറെ മുരളിയിൽ ചേർ-
ന്നൊഴുകുമൊരു ഗീതികയായണെൻറെ നോവുകൾ
പ്രണയവും മെല്ലെ അവയുണ-
ർത്തിയ പരിഭവങ്ങളും
ർത്തിയ പരിഭവങ്ങളും
ഇതു നിനക്കായി, കരുതുന്നു ഞാനെൻ
കരളു നൊന്തതിൻ മധുര ഗീതികൾ
ജയലക്ഷ്മി
Tuesday, August 20, 2013
അതൊരു നരച്ച പകൽ ആയിരുന്നു
നമ്മൾ തമ്മിൽ പിരിഞ്ഞ പകൽ
സായാഹ്നവെയിൽ മായാൻ നിമിഷങ്ങള ബാക്കിയാപ്പോൾ
നമ്മൾ,പിരിയേണ്ടത് എങ്ങനെയെന്നു ആലോചിക്കുകയായിരുന്നു
മുന്നിലിരുന്ന കാപ്പി തണുത്തു പോയിരുന്നു
ഒന്നും പറയാനില്ലാതെ ..
പരസ്പരം നോക്കാൻ പോലും
നമ്മൾ അശക്തർ ആയിരുന്നു ...
ഒടുവിൽ കോർത്തു പിടിച്ച കൈയ്യുകൾ അയഞ്ഞു പോകും വരെ
നമ്മൾ അറിഞ്ഞില്ല തമ്മിൽ പിരിയുകയാണെന്ന് ..........
Monday, August 5, 2013
അറിയുമോ നീയിവളെ നാം
ഒന്നായി അലിഞ്ഞു ചേര്‍ന്ന് പോയ്
പിരിയാന്‍ വയ്യാത്ത വിധം അവള്‍ സ്നേഹിച്ചു
എന്നിട്ടും പിറവിയിലെ പിരിഞ്ഞു പോയ ബന്ധങ്ങളുടെ
വളപ്പൊട്ടുകള്‍ സൂക്ഷിച്ചു വച്ച് അവള്‍ ജീവിതത്തില്‍
ഒരു ശരശയ്യ ഉണ്ടാക്കി മരണത്തെ കാത്തു കിടന്നു
ഉത്തരായന കിളികള്‍ ചിറകടിച്ചു പോയ വൈകുന്നേരങ്ങളില്‍
അവള്‍ "സങ്കട ഹര" എന്ന് വിളിച്ചു വിലപിച്ചു
അപ്പോള്‍ ദൂരെ നിന്നൊരു വേണു നാദം
അവളെ തേടിയെത്തി
ഒരിക്കലും പിരിയാത്ത ചിരിയുമായൊരു
മുകില്‍ വര്‍ണ്ണന്‍
അരുകിലെത്തി
വേപധു പൂണ്ട അവളുടെ മിഴികളില്‍
പ്രതീക്ഷയുടെ കിരണങ്ങള്‍ വിടര്‍ന്നു
ഒരു നറും ചിരിയോടെ അവന്‍
അവളുടെ അഴിഞ്ഞുലഞ്ഞ മുടികളെ തലോടി
അവന്‍റെ സാമീപ്യത്തില്‍ ശരശയ്യ
മലര്‍ശയ്യ ആയി മാറി
ഒരു മാലാഖയെ പോലെ വിശുദ്ധി കൈവരിച്ച അവള്‍
അവനോടൊപ്പം നീലാകാശത്തേക്കു പറന്നുയര്‍ന്നു
ഭൂമി അവള്‍ക്കു കൊടുത്ത എല്ലാ യാതനകളെയും
കാലം അവള്‍ക്കു സമ്മാനിച്ച മുറിവുകളെയും അവന്‍
കാറ്റില്‍ പറത്തി കളഞ്ഞു
കാറ്റു അവയെ എല്ലാം
ദൂരെ ദൂരെ ഒരിടത്തേക്ക് പറത്തി
വസന്ത രാഗം ഉണരുന്ന നികുന്ജങ്ങളില്‍
അവ മലരുകള്‍ ആയി വിരിയുന്നത്
അവളൊരു അത്ഭുതത്തോടെ നോക്കി കണ്ടു
അവന്‍റെ കുസൃതിയാര്‍ന്ന മിഴികള്‍ അവളെ
നോക്കി ചിരിച്ചു
ഇനി ഒരു വേദനകള്‍ക്കും വിട്ടു കൊടുക്കല്ലേ
എന്നവള്‍ മൌനമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
Wednesday, July 31, 2013
സായാഹ്ന്നവെട്ടത്തിലേക്കു നമ്മുക്ക് നടക്കാം
ഒരു പക്ഷെ മറ്റൊരു ലോകത്തിൻറെ
പുലരിയിലേക്കുണരാനെങ്കിലും സ്നേഹം നിലച്ചു നില്ക്കും
നിൻറെ കൈവിരൽപ്പാടുകൾ മായ്ച്ചുകളയാൻ
എനിക്ക് കഴിയുന്നില്ല
എങ്കിലും നമ്മുക്ക് ഇതാണ് നല്ലത്.
.ഇതാണ് വിവേകപൂർണ്ണവും
നിഴലണിഞ്ഞ ഒരു കോണിലേക്കുള്ള അന്വേഷണം
ഭൂമിയുടെ വിശുദ്ധിയിൽ ഉറങ്ങും വരെ
മാനുഷികവും നേർമ്മയുള്ളതുമായ സ്നേഹത്തെ
വരും നാളെകളെ നയിക്കാൻ അനുവദിക്കുമെങ്കിൽ ,
മരണത്തിൻറെ തീരത്തേക്ക് ..ഞാൻ ,
തനിയെ നടന്നു പോകും വരെ മാത്രം
ജയലക്ഷ്മി
Subscribe to:
Comments (Atom)




.jpg)

