Monday, June 30, 2014

ആത്മാവില്‍ മുട്ടി വിളിച്ചതുപോലൊരു സ്നേഹം
ഒടുവില്‍ ഹൃദയത്തില്‍  മധുരിതമായ ഒരു മുറിവ് സമ്മാനിച്ചു 
വേദനകളുടെ സായഹ്ന്നങ്ങളില്‍ ഞങ്ങള്‍ അപരിചിതരെ പോലെ 
ഓര്‍മ്മകളെ  താലോലിച്ചു ..
ഒരാള്‍ മറ്റേയാളുടെ ഓര്‍മ്മകളില്‍ കടന്നു ചെല്ലുന്നത് അറിയാതെ 
എന്തിനായിരുന്നു എന്നോ എപ്പോഴായിരുന്നു എന്നോ അറിയില്ല 

Tuesday, June 17, 2014






ഒരിക്കല്‍ പിഞ്ഞി നുറുങ്ങിപ്പോയ ഒരു ഹൃദയം 


ഉണങ്ങാത്ത മുറിവുകളും ആയി 


ഉയിര്‍ത്തെഴുനേററു 


വേദനയുടെ നെരിപ്പോടു അവയെ ഒന്നായി എരിച്ചു


ഇനി അഗ്നിയുടെ താണ്ഡവം ആണ് .


മിടിപ്പുകള്‍ നില്‍ക്കാത്ത ഒരു ജീവനെ അതില്‍


എന്നേക്കുമായി ഹോമിക്കാന്‍ 


നീ പകരുന്ന നോവുകളുടെ ഹവിസ്സ് ധാരാളം 


മതിയാവും 



ജയലക്ഷ്മി