Thursday, April 24, 2014

















ഇതു നിനക്കായി



ഇതു നിനക്കായി, കരുതുന്നു ഞാനെൻ
കരളു നൊന്തതിൻ  
മധുര ഗീതികൾ

മധുഹര!! നീയെന്നിൽ ചൊരിഞ്ഞ ഹർഷങ്ങൾ
മറവിയിൽ  നിന്നു മായതെ നില്ക്കുന്ന-
പരിലാളനങ്ങൾ, ചെറു പിണക്കങ്ങളി -
ണക്കങ്ങളാക്കിയ പരിഭവങ്ങളും
മതിമറന്നു നാം  നടന്ന വഴിയിലോക്കെയും
വെയിൽചുരത്തിയ പാഴ്നിഴലുകൾ
കളം  വരക്കവേ,ഇന്നിവിടെയീ
വഴിയിലേകയായ് നടന്നു പോകവേ
മറ്റൊരു നിഴൽ  മാത്രമായി ഞാനും


ഒരേ  ഹൃദയതാളവുമായി നാം പങ്കിട്ട
പകലുകൾ രാവുകൾ
സ്മരണകളായി കഴിഞ്ഞുവെങ്കിലും
അവയുണർത്തിയ മധുര മാസ്മര-
നിമിഷങ്ങളിപ്പോഴും കുളിർന്നു നില്ക്കുന്നു
മധുഹര!! നിൻറെ  മുരളിയിൽ ചേർ-
ന്നൊഴുകുമൊരു ഗീതികയായണെൻറെ നോവുകൾ
 പ്രണയവും മെല്ലെ അവയുണ-
ർത്തിയ
പരിഭവങ്ങളും 


ഇതു നിനക്കായി, കരുതുന്നു ഞാനെൻ
കരളു നൊന്തതിൻ  
മധുര ഗീതികൾ 

   ജയലക്ഷ്മി


Wednesday, April 23, 2014

എത്രയോ നാളുകള്‍ക്കു ശേഷം ആണ്
ഇതു പോലെ ഞാന്‍ വരക്കുന്നത് ..............

Tuesday, August 20, 2013


അതൊരു നരച്ച പകൽ  ആയിരുന്നു 
നമ്മൾ തമ്മിൽ പിരിഞ്ഞ പകൽ 
സായാഹ്നവെയിൽ മായാൻ നിമിഷങ്ങള ബാക്കിയാപ്പോൾ 
നമ്മൾ,പിരിയേണ്ടത് എങ്ങനെയെന്നു ആലോചിക്കുകയായിരുന്നു 
മുന്നിലിരുന്ന കാപ്പി തണുത്തു പോയിരുന്നു 
ഒന്നും പറയാനില്ലാതെ ..
പരസ്പരം നോക്കാൻ പോലും 
നമ്മൾ അശക്തർ ആയിരുന്നു ...
ഒടുവിൽ  കോർത്തു പിടിച്ച കൈയ്യുകൾ അയഞ്ഞു പോകും വരെ 
നമ്മൾ അറിഞ്ഞില്ല തമ്മിൽ   പിരിയുകയാണെന്ന് ..........


Monday, August 5, 2013




അറിയുമോ നീയിവളെ നാം
 ഒന്നായി അലിഞ്ഞു ചേര്‍ന്ന് പോയ്‌ 


പിരിയാന്‍ വയ്യാത്ത വിധം അവള്‍ സ്നേഹിച്ചു 
എന്നിട്ടും പിറവിയിലെ പിരിഞ്ഞു പോയ ബന്ധങ്ങളുടെ 
വളപ്പൊട്ടുകള്‍ സൂക്ഷിച്ചു വച്ച് അവള്‍ ജീവിതത്തില്‍ 
ഒരു ശരശയ്യ ഉണ്ടാക്കി മരണത്തെ കാത്തു കിടന്നു
ഉത്തരായന കിളികള്‍ ചിറകടിച്ചു പോയ വൈകുന്നേരങ്ങളില്‍ 
അവള്‍ "സങ്കട ഹര" എന്ന് വിളിച്ചു വിലപിച്ചു
അപ്പോള്‍ ദൂരെ നിന്നൊരു വേണു നാദം
അവളെ തേടിയെത്തി
ഒരിക്കലും പിരിയാത്ത  ചിരിയുമായൊരു
മുകില്‍ വര്‍ണ്ണന്‍
അരുകിലെത്തി
വേപധു പൂണ്ട അവളുടെ മിഴികളില്‍
പ്രതീക്ഷയുടെ കിരണങ്ങള്‍ വിടര്‍ന്നു
ഒരു നറും ചിരിയോടെ അവന്‍ 
 അവളുടെ അഴിഞ്ഞുലഞ്ഞ മുടികളെ തലോടി
അവന്‍റെ സാമീപ്യത്തില്‍ ശരശയ്യ
മലര്‍ശയ്യ ആയി മാറി 
ഒരു മാലാഖയെ പോലെ വിശുദ്ധി കൈവരിച്ച അവള്‍ 
അവനോടൊപ്പം നീലാകാശത്തേക്കു പറന്നുയര്‍ന്നു 





















 ഭൂമി അവള്‍ക്കു കൊടുത്ത എല്ലാ യാതനകളെയും
കാലം അവള്‍ക്കു സമ്മാനിച്ച മുറിവുകളെയും അവന്‍ 
കാറ്റില്‍ പറത്തി കളഞ്ഞു 
കാറ്റു അവയെ എല്ലാം
ദൂരെ ദൂരെ ഒരിടത്തേക്ക് പറത്തി
വസന്ത രാഗം ഉണരുന്ന നികുന്ജങ്ങളില്‍
അവ മലരുകള്‍ ആയി വിരിയുന്നത്
അവളൊരു അത്ഭുതത്തോടെ നോക്കി കണ്ടു
അവന്‍റെ കുസൃതിയാര്‍ന്ന മിഴികള്‍ അവളെ
നോക്കി ചിരിച്ചു
ഇനി ഒരു വേദനകള്‍ക്കും വിട്ടു കൊടുക്കല്ലേ 
എന്നവള്‍ മൌനമായി പ്രാര്‍ത്ഥിച്ചു  കൊണ്ടിരുന്നു

Wednesday, July 31, 2013






സായാഹ്ന്നവെട്ടത്തിലേക്കു നമ്മുക്ക് നടക്കാം 

ഒരു പക്ഷെ മറ്റൊരു  ലോകത്തിൻറെ 

പുലരിയിലേക്കുണരാനെങ്കിലും  സ്നേഹം നിലച്ചു നില്ക്കും 

നിൻറെ  കൈവിരൽപ്പാടുകൾ  മായ്ച്ചുകളയാൻ 

എനിക്ക് കഴിയുന്നില്ല 


എങ്കിലും നമ്മുക്ക് ഇതാണ് നല്ലത്.

.ഇതാണ് വിവേകപൂർണ്ണവും 

നിഴലണിഞ്ഞ ഒരു കോണിലേക്കുള്ള അന്വേഷണം 

ഭൂമിയുടെ വിശുദ്ധിയിൽ ഉറങ്ങും വരെ 

മാനുഷികവും നേർമ്മയുള്ളതുമായ സ്നേഹത്തെ 

വരും നാളെകളെ നയിക്കാൻ അനുവദിക്കുമെങ്കിൽ ,

മരണത്തിൻറെ  തീരത്തേക്ക് ..ഞാൻ ,

തനിയെ നടന്നു പോകും വരെ മാത്രം 


                                 ജയലക്ഷ്മി 







എൻറെ  ആത്മാവിനുള്ളിൽ  വിദൂരസ്ഥമായ ഒരു ചിരി 
ഭൂമിക്കടിയിലെ ഒരു പുതിയ പുലരി പോലെ 
നിന്റെ കണ്ണുകൾക്ക്‌ നേടാനാകാതെ പോയ പുഞ്ചിരി 
എങ്കിലും അത് സ്വന്തം ഹൃദയത്തിൽ 
മുന്നേ തന്നെ നീ നേടിയെടുക്കപ്പെട്ടിരിക്കുന്നു 
നമ്മുക്കിടയിൽ ഉണ്ടായിരുന്ന പരിവർത്തങ്ങളും 
ഒത്തുചേരലുകളും ഉയർത്തിയ അഗ്നിനാളങ്ങൾ 


വെളുത്ത ആലസ്യങ്ങളുടെ  നിർവൃതികളും 
ആകാശത്തിന്റെ മാറിലെ ജ്വാല പുഷ്പങ്ങളും 
നമ്മുടെ ആത്മാവുകളും 
അവയിലാഞ്ഞടിച്ച തിരകളിൽ നമ്മൾ അലിഞ്ഞു പോയതും 
ജീവൻറെ  ആവർത്തങ്ങളെ  നമ്മുടെ അഭിനിവേശങ്ങൾ 
ഒക്കെ നമ്മൾ ഇന്നലെകളിൽ ഉപേക്ഷിപ്പെട്ടവയാണ് എന്ന് 
തിരിച്ചറിഞ്ഞപ്പോൾ 
ബോധത്തിനും  അബോധത്തിന്നും ഇടയിൽ  ഉഴറി വലഞ്ഞപ്പോൾ 
പിന്നീടു ഒരു പകൽ  ചായും മുൻപ് ..

നീ വിദൂരതയിൽ ഇരുന്നു  ചൊരിയുന്ന സ്നേഹ വചസ്സുകൾ 
കേൾക്കാതെ ..ആത്മാവിൽ ഒതുക്കിയ വിദൂരസ്ഥമായ ഒരു ചിരി 
ബാക്കിയാക്കി മരണത്തിന്റെ കറുത്ത കൈകളിലേക്ക്......

                                     ജയലക്ഷ്മി 

Thursday, July 25, 2013


മഴ പകർന്ന മൊഴികൾ
ഇന്നീ തണു തണുത്തോരീ-
വഴിയിലൊക്കെയും
കുളിർ  കനവു പെയ്ത രാവിൽ,
മധുരമാർന്നൊരു ശ്രുതിപോലെ
 നിൻപ്രണയമെന്നിൽ പെയ്യെ
മൃദുലമാർന്ന ചൊടികൾ
മധുര ചുംബനങ്ങൾ നല്കി
ഇന്നീ, മഴയുണർത്തിയ
മധുരമാർന്നൊരാ, യോർമ്മയെന്നിൽ
ഹൃദയതാളമാർന്നു നിന്നു .
നമ്മിൽ മഴപോലെ പെയ്തപ്രണയം.
ഇന്നീ മഴ പകർന്ന മൊഴികൾ
പ്രണയമാർന്നോരാ  പഴയകാല
സ്മൃതി, മൃദു പദന താളമായി
നമ്മിൽ വിരഹമായി
പ്രിയമാർന്നൊരൊർമ്മയായ്
ഈ മഴപോലെ പെയ്ത പ്രണയം .......

                             ജയലക്ഷ്മി