Wednesday, July 31, 2013






സായാഹ്ന്നവെട്ടത്തിലേക്കു നമ്മുക്ക് നടക്കാം 

ഒരു പക്ഷെ മറ്റൊരു  ലോകത്തിൻറെ 

പുലരിയിലേക്കുണരാനെങ്കിലും  സ്നേഹം നിലച്ചു നില്ക്കും 

നിൻറെ  കൈവിരൽപ്പാടുകൾ  മായ്ച്ചുകളയാൻ 

എനിക്ക് കഴിയുന്നില്ല 


എങ്കിലും നമ്മുക്ക് ഇതാണ് നല്ലത്.

.ഇതാണ് വിവേകപൂർണ്ണവും 

നിഴലണിഞ്ഞ ഒരു കോണിലേക്കുള്ള അന്വേഷണം 

ഭൂമിയുടെ വിശുദ്ധിയിൽ ഉറങ്ങും വരെ 

മാനുഷികവും നേർമ്മയുള്ളതുമായ സ്നേഹത്തെ 

വരും നാളെകളെ നയിക്കാൻ അനുവദിക്കുമെങ്കിൽ ,

മരണത്തിൻറെ  തീരത്തേക്ക് ..ഞാൻ ,

തനിയെ നടന്നു പോകും വരെ മാത്രം 


                                 ജയലക്ഷ്മി 







എൻറെ  ആത്മാവിനുള്ളിൽ  വിദൂരസ്ഥമായ ഒരു ചിരി 
ഭൂമിക്കടിയിലെ ഒരു പുതിയ പുലരി പോലെ 
നിന്റെ കണ്ണുകൾക്ക്‌ നേടാനാകാതെ പോയ പുഞ്ചിരി 
എങ്കിലും അത് സ്വന്തം ഹൃദയത്തിൽ 
മുന്നേ തന്നെ നീ നേടിയെടുക്കപ്പെട്ടിരിക്കുന്നു 
നമ്മുക്കിടയിൽ ഉണ്ടായിരുന്ന പരിവർത്തങ്ങളും 
ഒത്തുചേരലുകളും ഉയർത്തിയ അഗ്നിനാളങ്ങൾ 


വെളുത്ത ആലസ്യങ്ങളുടെ  നിർവൃതികളും 
ആകാശത്തിന്റെ മാറിലെ ജ്വാല പുഷ്പങ്ങളും 
നമ്മുടെ ആത്മാവുകളും 
അവയിലാഞ്ഞടിച്ച തിരകളിൽ നമ്മൾ അലിഞ്ഞു പോയതും 
ജീവൻറെ  ആവർത്തങ്ങളെ  നമ്മുടെ അഭിനിവേശങ്ങൾ 
ഒക്കെ നമ്മൾ ഇന്നലെകളിൽ ഉപേക്ഷിപ്പെട്ടവയാണ് എന്ന് 
തിരിച്ചറിഞ്ഞപ്പോൾ 
ബോധത്തിനും  അബോധത്തിന്നും ഇടയിൽ  ഉഴറി വലഞ്ഞപ്പോൾ 
പിന്നീടു ഒരു പകൽ  ചായും മുൻപ് ..

നീ വിദൂരതയിൽ ഇരുന്നു  ചൊരിയുന്ന സ്നേഹ വചസ്സുകൾ 
കേൾക്കാതെ ..ആത്മാവിൽ ഒതുക്കിയ വിദൂരസ്ഥമായ ഒരു ചിരി 
ബാക്കിയാക്കി മരണത്തിന്റെ കറുത്ത കൈകളിലേക്ക്......

                                     ജയലക്ഷ്മി 

Thursday, July 25, 2013


മഴ പകർന്ന മൊഴികൾ
ഇന്നീ തണു തണുത്തോരീ-
വഴിയിലൊക്കെയും
കുളിർ  കനവു പെയ്ത രാവിൽ,
മധുരമാർന്നൊരു ശ്രുതിപോലെ
 നിൻപ്രണയമെന്നിൽ പെയ്യെ
മൃദുലമാർന്ന ചൊടികൾ
മധുര ചുംബനങ്ങൾ നല്കി
ഇന്നീ, മഴയുണർത്തിയ
മധുരമാർന്നൊരാ, യോർമ്മയെന്നിൽ
ഹൃദയതാളമാർന്നു നിന്നു .
നമ്മിൽ മഴപോലെ പെയ്തപ്രണയം.
ഇന്നീ മഴ പകർന്ന മൊഴികൾ
പ്രണയമാർന്നോരാ  പഴയകാല
സ്മൃതി, മൃദു പദന താളമായി
നമ്മിൽ വിരഹമായി
പ്രിയമാർന്നൊരൊർമ്മയായ്
ഈ മഴപോലെ പെയ്ത പ്രണയം .......

                             ജയലക്ഷ്മി
















Wednesday, July 24, 2013

ജീവനിൽ  നിന്നും  യാത്ര വാങ്ങുമ്പോൾ 

  വിടപറയാന്‍ സമയം ആയിന്നു 
ഹൃദയത്തിന്‍റെ  നേര്‍ത്ത മിടിപ്പുകള്‍ അറിയിപ്പ് തരുന്നു 
നീണ്ട കാത്തിരുപ്പുകള്‍ 
ഒടുവില്‍ കാത്തിരുപ്പുകള്‍ സമ്മാനിച്ച 
കൂടിചേരലുകളുടെ നിമിഷങ്ങള്‍ 
ഓര്‍മ്മകള്‍ ആയി മാറിയപ്പോഴും 
പിന്നീടു വിരഹത്തിന്‍റെ   ആഴങ്ങളില്‍,  വ്യഥകളില്‍ 
തകര്‍ന്നു പോയപ്പോഴും ഒപ്പം ഉണ്ടായിരുന്ന ഹൃദയം 

മരണം മറ്റൊരു നീണ്ട ജീവതത്തിലെക്കുള്ള യാത്രയാവാം 
നിന്‍റെ  കണ്ണുകളില്‍ നോക്കി വിടപറയാതെ 
നീ തന്ന ആശകള്‍ കൊണ്ടൊരു മേല്മൂടി പുതച്ചു 
വാക്കുകള്‍ കൊട്ടിയടക്കപ്പെട്ടു കിടക്കും 

ലോകം മുഴുവന്‍ ഉറക്കത്തില്‍ അമര്‍ന്ന രാവുകളില്‍ 
നിന്നെ കാത്തിരുന്ന ക്ഷീണിച്ച ചൈതന്യം  നഷ്ടപ്പെട്ട മിഴികള്‍ 
ഇനി ഒരിക്കലും തുറക്കില്ല അവയില്‍ ഇരുള്‍ നിറഞ്ഞു നില്‍ക്കും 

ഇനിയൊരു മിടിപ്പില്‍ ഈ ഹൃദയം നിലച്ചു പോയേക്കും 
അത് വരെ വരെ മാത്രം  ഈ ഹൃദയ താളങ്ങള്‍ നീ അറിയുമോ...?
ഉള്‍ക്കൊള്ളല്‍ എന്ന  വിചാരിപ്പുകാരന്‍റെ 
നിയന്ത്രണത്തില്‍ നമ്മള്‍ പങ്കു വച്ചവയെല്ലാം 
വെറും ഓര്‍മ്മകള്‍ ആയി മാറുന്നു 
എനിക്കും നിനക്കും ഇടയില്‍ 
ഒരു വിട പറയലിന്‍റെ  പോലും ആവശ്യമില്ലാതെ 
നിലക്കാന്‍ പോകുന്ന ഈ ഹൃദയത്തിന്‍റെ 
നേര്‍ത്തൊരു മിടിപ്പ് മാത്രം ബാക്കിയായി ..........

Tuesday, July 23, 2013

ente hridayam

ഇന്നലെ ഒരാള്‍ എന്റെ ഹൃദയം മുറിച്ചെടുത്തു .....രക്തം വാര്‍ന്നില്ല...എനിക്ക് നൊന്തില്ല...
വിഡ്ഢിയായ അയാള്‍ അറിഞ്ഞില്ല അത് മിടിപ്പുകള്‍ നിന്ന് പോയ ഹൃദയം ആണെന്ന് ....

-- എന്‍റെ സ്നേഹത്തിന്റെ ആഴങ്ങളില്‍
 നിന്നെ ഞാന്‍ ഒളിപ്പിചിരിക്കുക ആയിരുന്നു 
എന്നിട്ടും നീ അവിടെ നിന്നും 
ചിലപ്പോഴൊക്കെ    രക്ഷപ്പെട്ടു 
എന്‍റെ സ്നേഹം നിന്നെ ശ്വാസം മുട്ടിച്ചു 
അതറിയാമായിരുന്നു എങ്കിലും 
നിന്നെ ഉപേക്ഷിക്കാന്‍ ഇഷ്ടമില്ലായിരുന്നു 
ഒരു നനഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ നിന്നില്‍ ഒട്ടിച്ചേര്‍ന്നു 
നിന്‍റെ സ്നേഹ ചൂടില്‍ അമര്ന്നിരിക്കാന്‍
 മാത്രം ആണ് 
മോഹം .............................
നനഞ്ഞു പോയ പക്ഷികുഞ്ഞിന്റെ വിറയല്‍ 
അത് പോലെ ആണ് ......നിന്‍റെ രക്ഷപെടല്‍ 
ഞാന്‍ അനുഭവിച്ചത് എപ്പോള്‍ വേണമെങ്കിലും ജീവന്‍ 
പറന്നു പോയേക്കും എന്ന പേടിയോടെ 

എനിക്ക് അങ്ങനെ ഇരുന്നാല്‍ മതി
 നിന്‍റെ ചിറകുകള്‍ക്കിടയില്‍ 
ഇരുന്നു ലോകത്തെ കണ്ടാല്‍ മതി ........
അതിനപ്പുറം ഒന്നും ഇല്ല .....

                                                         
 


ജീവിതത്തിന്‍റെ ഏകാന്ത കോണുകളില്‍  നമ്മളിനി ഒറ്റപ്പെടില്ല.  സ്നേഹ സ്വകാര്യതകളില്‍ സൗഹൃദവും പ്രണയ നൊമ്പരങ്ങളുമായി ഇനിയും നമ്മള്‍ക്ക് ഒരുമിച്ചു കൂടാം.അപ്പോഴും മഴയിങ്ങനെ പെയ്തു പോകുന്നുണ്ടാവും നമ്മളെ നനയിപ്പിച്ചു  പണ്ടെപ്പോഴോ കടല്ക്കരയിലേക്ക് ഓടിയെത്തിയ മഴ 


ഒരു വിശുദ്ധ ആയി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല
ഒരു പാപി ആയി ജീവിക്കാന്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു
പക്ഷെ ......
മറ്റുള്ളവരുടെ  സന്തോഷങ്ങള്‍ പങ്കുവച്ചപ്പോള്‍
ഞാന്‍ ഒരേ സമയം വിശുദ്ധയും പാപിയും ആയി തീര്‍ന്നു