ജീവനിൽ നിന്നും യാത്ര വാങ്ങുമ്പോൾ
വിടപറയാന്‍ സമയം ആയിന്നു
ഹൃദയത്തിന്‍റെ നേര്‍ത്ത മിടിപ്പുകള്‍ അറിയിപ്പ് തരുന്നു
നീണ്ട കാത്തിരുപ്പുകള്‍
ഒടുവില്‍ കാത്തിരുപ്പുകള്‍ സമ്മാനിച്ച
കൂടിചേരലുകളുടെ നിമിഷങ്ങള്‍
ഓര്‍മ്മകള്‍ ആയി മാറിയപ്പോഴും
പിന്നീടു വിരഹത്തിന്‍റെ ആഴങ്ങളില്‍, വ്യഥകളില്‍
തകര്‍ന്നു പോയപ്പോഴും ഒപ്പം ഉണ്ടായിരുന്ന ഹൃദയം
മരണം മറ്റൊരു നീണ്ട ജീവതത്തിലെക്കുള്ള യാത്രയാവാം
നിന്‍റെ കണ്ണുകളില്‍ നോക്കി വിടപറയാതെ
നീ തന്ന ആശകള്‍ കൊണ്ടൊരു മേല്മൂടി പുതച്ചു
വാക്കുകള്‍ കൊട്ടിയടക്കപ്പെട്ടു കിടക്കും
ലോകം മുഴുവന്‍ ഉറക്കത്തില്‍ അമര്‍ന്ന രാവുകളില്‍
നിന്നെ കാത്തിരുന്ന ക്ഷീണിച്ച ചൈതന്യം നഷ്ടപ്പെട്ട മിഴികള്‍
ഇനി ഒരിക്കലും തുറക്കില്ല അവയില്‍ ഇരുള്‍ നിറഞ്ഞു നില്‍ക്കും
ഇനിയൊരു മിടിപ്പില്‍ ഈ ഹൃദയം നിലച്ചു പോയേക്കും
അത് വരെ വരെ മാത്രം ഈ ഹൃദയ താളങ്ങള്‍ നീ അറിയുമോ...?
ഉള്‍ക്കൊള്ളല്‍ എന്ന വിചാരിപ്പുകാരന്‍റെ
നിയന്ത്രണത്തില്‍ നമ്മള്‍ പങ്കു വച്ചവയെല്ലാം
വെറും ഓര്‍മ്മകള്‍ ആയി മാറുന്നു
എനിക്കും നിനക്കും ഇടയില്‍
ഒരു വിട പറയലിന്‍റെ പോലും ആവശ്യമില്ലാതെ
നിലക്കാന്‍ പോകുന്ന ഈ ഹൃദയത്തിന്‍റെ
നേര്‍ത്തൊരു മിടിപ്പ് മാത്രം ബാക്കിയായി ..........
.jpg)
No comments:
Post a Comment